
ഫോര്‍ട്ട് കൊച്ചി കടല്‍ തീരത്ത് ഒരു ഐസ്ക്രീം ഒക്കെ കഴിച്ച് കാറ്റ് കൊണ്ടിരുന്നപ്പോള്‍ ക്ലിക്കിയത്. പോയിട്ടുള്ള കടല്‍തീരങ്ങളില്‍ വെച്ചു എനിക്കു തീരെ ഇഷ്ടപെടാത്ത ബീച്ചാണു ഫോര്‍ട്ട് കൊച്ചി. എന്നാല്‍ ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളില്‍ കൂടി അലഞ്ഞു നടക്കുക എന്നതു വളരെ ഇഷ്ടവും.
3 Comments:
ഫോര്‍ട്ട്കൊച്ചി അത്ര മോശം ബീച്ച് ഒന്നുമല്ല. മാലിന്യങ്ങളും ചളിയും എല്ലാം ചേര്‍ന്ന് ചില ഭാഗങ്ങള്‍ വൃത്തികേടായി കിടക്കുന്നുണ്ടെന്നത് സത്യം.
ബൈ ദ വേ, ആരുടെ കൂടെ ആണ് ഐസ്ക്രീം കഴിക്കാന്‍ പോയത് എന്ന് പറഞ്ഞില്ലല്ലോ !
ഒബിയേ....ശ്രീജിത്ത് പറഞ്ഞപോലെ, ഫോര്‍ട്ട്കൊച്ചി ബീച്ച് അത്ര മോശം സ്ഥലമൊന്നുമല്ല.
പിന്നെ, മട്ടാഞ്ചേരിയിലൂടെ കറങ്ങി നടക്കുമ്പോള്‍, ആ പാലസ് റോട്ടിലെ, സപ്ലൈ ഓഫീസിന്റേം,പാസ്പോര്‍ട്ട് ഓഫീസിന്റേം ഇടയിലായി ചിലപ്പോള്‍ എന്നേയും കണ്ടുമുട്ടാം.
എന്റെ പളളിയര്‍ക്കാവു ഭഗവതീ.....തിരുമല ദേവാ...കാത്തോളണേ.
എനിക്കെന്തോ ഫോര്‍ട്ട് കൊച്ചിയില്‍ ആ വെള്ളത്തില്‍ ഇറങ്ങാന്‍ മടിയാണ് (പക്ഷേ ചെറായില്‍ അങ്ങിനെയൊന്നും ഇല്ല).. കുട്ടികളും വലിയവരും ഒക്കെ അവിടെ ആര്‍ത്തുല്ലസിക്കുന്നതു കാണാം..
ശ്രീജിത്തേ, ഐസ് ക്രീം കഴിക്കാന്‍ കൂടെ ഒരു ഫ്രണ്ട് ആയിരുന്നു ഉണ്ടായിരുന്നത് (തെറ്റിധരിക്കല്ലേ ;-))
കുറുമാനെ, അപ്പോള്‍ ഇനി ഞാനും സൂക്ഷിക്കേണ്ടിയിരിക്കുന്നു അല്ലേ, profile ല്‍ ഫോട്ടോയും വെച്ചു പോയി :-(
Post a Comment
Subscribe to Post Comments [Atom]
<< Home