Thursday, May 25, 2006

പാവലും പയറുംനമ്മുടെ തൊടിയില്‍ നമ്മള്‍ നട്ടു വെള്ളം ഒഴിച്ചു വളര്‍ത്തിയ പാവലും പടവലവും വെള്ളരിയും പയറും ഒക്കെ പൂവിട്ടും കായ പിടിച്ചും കിടക്കുന്നതു കാണുമ്പോള്‍ മനസ്സിനു ഒരു കുളിര്‍മ്മയാണു. അമ്മ അതു കറി വെച്ചു തരുമ്പോള്‍ പറയുകയും വേണ്ട.

10 Comments:

Blogger Obi T R said...

ഇതു ഞാന്‍ നട്ടു വളര്‍ത്തിയതല്ലാ, എന്റെ പുന്നാര അനിയത്തി വളര്‍ത്തിയതാ. ഇപ്പോള്‍ എല്ലാ ആഴ്ചാവസാനവും ഞാന്‍ വീട്ടില്‍ ചെല്ലുമ്പോള്‍ അവള്‍ എനിക്കു ഇതൊക്കെ കറിയാക്കി തരും.

7:44 PM, May 25, 2006  
Blogger ബിന്ദു said...

കുറച്ചു പാവക്കയും പയറും കിട്ടുകയായിരുന്നെങ്കില്‍.... ഒരു മാത്ര വെറുതേ.. നിനച്ചു പോയി........
:)

8:01 PM, May 25, 2006  
Blogger keralafarmer said...

പഞ്ചഭൂത സംരക്ഷണത്തിൽ പങ്കാളിയായ അനിയത്തിയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. ഭൂലോക മലയാളികലെ എനിക്കു പൊലുമില്ലാത്ത കഴിവ്‌ ആ കുഞ്ഞനിയത്തിയിൽ നിങ്ങൾ കാണുന്നില്ലെ. ആനന്ദം കൊണ്ടെന്റെ കണ്ണുകൾ നിറയുന്നു.
സന്തോഷമായി മറ്റൊരു കർഷകയെ എനിക്ക്‌ ബ്ലോഗിലൂടെ കാണുവാൻ കഴിഞ്ഞല്ലൊ.

8:12 PM, May 25, 2006  
Blogger evuraan said...

ഒബി,

സ്വാഗതം..!!

അസൂയപ്പെട്ടാലോ എന്ന് ചിന്തിക്കാതിരുന്നില്ല.

എന്റെ പ്രവാസി ജീവിതം ഞാന്‍ തന്നെ തീര്‍ത്തെടുത്തതാണല്ലോ എന്ന് ന്യായത്തില്, പിന്നെ വേണ്ട എന്ന് കരുതി.

കൃഷിയോളം എനിക്കിഷ്ടമുള്ള മറ്റൊരു ജോലിയില്ല. എനിക്കുമുണ്ടായിരുന്നൂ പച്ചക്കറി, കപ്പ തുടങ്ങിയ കൃഷികള്‍. (നെല്ലൊക്കെ ഹൈ കാലിബറ് സാധനമല്ലേ, സ്കൂളില്‍ പഠിക്കുന്ന സമയത്ത് അതിനൊന്നുമുള്ള ആം‌പിയറ്....)

ആഹ്, ഹതൊരു കാലം...!!

ആട്ടെ, അമ്മയാണോ, അനുജത്തിയാണോ കറിയുണ്ടാക്കുന്നത്...?

9:53 PM, May 25, 2006  
Blogger Obi T R said...

ഈയിടെയായി അമ്മ കുറെ ജോലികള്‍ ഒക്കെ അനിയത്തിയെ ഏല്‍പ്പിച്ചു തുടങ്ങിയിട്ടുണ്ടു. പച്ചക്കറികള്‍ കൊണ്ടുള്ള പരിപാടികള്‍ ഒക്കെ അവളെ ഏല്‍പിച്ചു, നോണ്‍ വെജ്‌ അമ്മയും.

1:03 AM, May 26, 2006  
Blogger സു | Su said...

പാവയ്ക്ക, പയര്‍ , എന്റെ ഇഷ്ടവസ്തുക്കള്‍ ആണ്. പണ്ട് അമരയ്ക്ക, വെണ്ടക്ക,തക്കാളി, വഴുതനങ്ങ ഒക്കെ നട്ടുണ്ടാക്കുമായിരുന്നു.കുട്ടിക്കാലത്തെ ഉഷാര്‍ ഇപ്പോ ഇല്ല.

ഈ തോട്ടം ഉണ്ടാക്കി നോക്കി നടത്തുന്ന അനിയത്തിയ്ക്ക് അഭിനന്ദനങ്ങള്‍.

1:16 AM, May 26, 2006  
Blogger ദേവന്‍ said...

ആ പയറുചെടീടെ തളിരിനും മൂത്തു നരയ്ക്കുന്നതിനും ഇടക്കുള്ള പ്രായത്തിലെ കരിമ്പച്ച ഇലകള്‍ ചീരപോലെ തോരന്‍ വച്ചാല്‍.. എങ്ങനെയിരിക്കുമെന്ന് വര്‍ണ്ണിച്ചു തീരാന്‍ മറ്റൊരു ബ്ലോഗ്‌ എഴുതേന്റി വരും!! ഒറ്റ വാക്കില്‍ പറഞ്ഞാല്‍ "കിടിലം" ആവും..

നാട്ടിലായിരുന്ന സമയത്ത്‌ ഞാന്‍ എന്നോളം വലിയ പടവലങ്ങായും പ്ലാസ്റ്റിക്‌ ആണെന്നു തോന്നുന്ന മിനുപ്പുള്ള ചെഞ്ചീരയും, ഒടിച്ചാല്‍ ചോക്കു കഷണം പൊട്ടുന്നതുപോലെ സ്നാപ്പിയായ വെണ്ടക്കായുമൊക്കെ, ഒരു രാസവസ്തുവും ഉപയോഗിക്കാതെ വളര്‍ത്തിയിട്ടുണ്ട്‌.. ഇപ്പോ ഒരു ബാല്‍ക്കണി പോലുമില്ല ഒരു കറിവേപ്പോ തുളസിയോ വളര്‍ത്താന്‍.

ഇതു കണ്ടപ്പോ മനസ്സു നിറഞ്ഞു ഓബി

2:00 AM, May 26, 2006  
Blogger Sapna Anu B.George said...

ഒബി,സുസ്വാഗതം... ഈ പ്രവാസ ജീവിതത്തിന്റെ ഇടയിലും ഞാനും കുറെ സ്രമംനടത്തി,കാലാവസ്തയും, പൊള്ളുന്ന ചൂടും,എന്റെ മോഹങ്ങള്‍ എല്ലാം വാട്ടിക്കരിച്ചു.പക്ഷെ ദേവരാഗം പറഞ്ഞതു പോലെ ഒരു ബാല്‍ക്കണി പോലുമില്ലാത്തിടത്ത്, കറിവേപ്പിലയും തുളസിയും, ഒരു മോഹമായി അവശേഷിക്കുന്നു‍.ചിത്രങ്ങള്‍ മുടങ്ങാതെ അയക്കു, ഈ ഹതഭാഗ്യക്കുവേണ്ടി, നന്ദി.‍‍

2:21 AM, May 26, 2006  
Anonymous Anonymous said...

ഇതു രേഷ്മകുട്ടീനെ കാണിക്കണ്ട..ഇങ്ങിനെ പച്ചപ്പു കണ്ടാല്‍ എല്ലാം കടിച്ചു പറച്ചു തിന്നാന്‍ തോന്നു എന്ന പറയണെ.

അല്ല..അതെന്താ ദുബായിലു ബാല്‍ക്കണി ഇല്ലാത്തേ? ഒരിടത്തും ഇല്ല്ലെ? അപ്പൊ ദുബായിലു ഇപ്പൊ ബയ്ങ്കര പച്ചപ്പാണു ,ഡ്രിപ് ഇറിഗേഷന്‍ ആണു എന്നൊക്കെ പറയുന്നതു വെറുതെയാ?

8:07 AM, May 26, 2006  
Blogger myexperimentsandme said...

സ്വപ്നമേ, “സുസ്വാഗതം” പറഞ്ഞൂ അല്ലേ. പേനയും പേപ്പറുമെടുത്ത് റെഡിയായി നിന്നോ ഇമ്പോശിഷ്യന്‍ എഴുതാന്‍. ഉമേഷ് മാഷ് വരുന്നുണ്ട് ചൂരലുമായി.

(ആരും കാണാതെ ആ “സു” അങ്ങ് മായ്ച്ചേരെന്ന്. ഞാനാരോടും പറയൂല്ല).

നല്ല “ഹരിതാഭമായ“ ഹരിതപ്പച്ച (ഉമേഷ്‌ജിയെ ഡബിള്‍ നെഗറ്റീവ് പോസിറ്റീവാണേ). തുളസിയുടെ ഒച്ച കഴിഞ്ഞുള്ള അടുത്ത ബ്ലോഗ് പച്ച.

8:14 AM, May 26, 2006  

Post a Comment

Subscribe to Post Comments [Atom]

<< Home