Thursday, September 14, 2006

ആമ്പല്‍ പൂവ്

വക്കാരിയുടെ ആമ്പലാണോ താമരയാണോ എന്നു മനസ്സിലാകാത്ത ഫോട്ടോ കണ്ടു ആകെ കണ്‍ഫൂഷനടിച്ചിരിക്കുകയായിരുന്നു. അങ്ങിനെയിരിക്കുമ്പോളാണ് (ഏങ്ങിനെയന്നു ചോദിക്കരുതു, അങ്ങിനെ തന്നെ), ഇന്നലെ കുറച്ചാമ്പല്‍ പൂക്കള്‍ കണ്ടതു, കയ്യില്‍ കാമറ ഉണ്ടായിരുന്നതു കാരണം അപ്പോള്‍ തന്നെ രണ്ടുമൂന്നുനാലു ഫോട്ടോ അങ്ങു ക്ലിക്കി.






5 Comments:

Blogger Durga said...

ഹാ‍യ്!!!:) എനിക്കിപ്പൊ ഇതു പറിച്ചു തരണം ആരെങ്കിലും!:-((
വീടിനടുത്തുള്ള ശിവക്ഷേത്രത്തോട് ചേര്‍ന്നുള്ള ചിറയില്‍ നിറയെ വെള്ളയും റോസും ആമ്പലുകള്‍ ഉണ്ടായിരുന്നു.
വീട്ടില്‍ പണിക്കു വരാറുള്ള ഒരാള്‍ടെ മകന്‍ ഞങ്ങള്‍ക്ക് അവ കൈ നിറയെ പറിച്ചു തരാറുണ്ടായിരുന്നു. ആ ഏട്ടനെയാണിപ്പോള്‍ ഓര്‍മ്മ വരണത്..അദ്ദേഹം ഇപ്പോള്‍ പ്രാരബ്ധക്കാരനൊക്കെയായി അതൊക്കെ മറന്നിട്ടുണ്ടാവും..:) എന്നാല്‍ ആ പൂക്കളുടെ ഗന്ധം ഇപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്.

കഴിഞ്ഞ ദിവസം പുഴയിലും കണ്ടിരുന്നു കുറെ വെളുത്ത ആമ്പല്‍ പൂക്കള്‍..വഞ്ചിക്കാരാരോ നട്ടു വളര്‍ത്തണതാന്ന് പറഞ്ഞുകേട്ടു.

12:25 AM, September 15, 2006  
Blogger മുല്ലപ്പൂ said...

അപ്പോള്‍ ഇതാണോ ആമ്പല്‍ പൂവ്‌. :)

ഒബീ, നല്ല ഫോട്ടൊകള്‍. പ്രത്യേകിച്ചും ഒന്നും നാലും.

നാലാമത്തെ ചിത്രം ഹൈ റെസൊല്യൂഷനില്‍ ഏറെ ഭംഗി.

12:28 AM, September 15, 2006  
Blogger സു | Su said...

എനിക്കും ഇഷ്ടാ ഇത്. ചില പാടങ്ങളിലൊക്കെ നിറച്ചും കാണാം. ബസില്‍ പോകുമ്പോള്‍ പാടത്ത് നിറയെ കാണുമ്പോള്‍ വിചാരിക്കും ഇവിടെ ഇറങ്ങിയാലോന്ന്.

12:30 AM, September 15, 2006  
Blogger Adithyan said...

നല്ല ചിത്രങ്ങള്‍ ഒബീ :)

7:09 PM, September 15, 2006  
Blogger Rasheed Chalil said...

മാനോഹരമായ ചിത്രങ്ങള്‍.

10:04 PM, September 15, 2006  

Post a Comment

Subscribe to Post Comments [Atom]

<< Home