Monday, September 18, 2006

നീല കുറിഞ്ഞി



നീല കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍
നിന്നെ പ്രതീക്ഷിച്ചു നിന്നു
ഒരു കൃഷ്ണ തുളസിക്കതിരുമായി നിന്നെ
ഞാനിന്നും പ്രതീക്ഷിച്ചു നിന്നു
നീയിതു കാണാതെ പോകയോ
നീയിതു ചൂടാതെ പോകയോ...

(Lyrics: Jayakumar, Movie: Neelakadampu)






27 Comments:

Blogger Obi T R said...

നീലക്കുറിഞ്ഞി

2:08 AM, September 18, 2006  
Blogger ദേവന്‍ said...

താങ്ക്യൂ ഒബി.
ഞാനെന്റെ ജീവിതത്തില്‍ നീലക്കുറിഞ്ഞി കണ്ടിട്ടില്ലാന്നുള്ളത്‌ പോട്ടെ നല്ലൊരു ഫോട്ടോപോലും ഇതുവരെ കണ്ടിട്ടില്ലായിരുന്നു . നന്ദി
[അപ്പോ ഹണിമൂണ്‍ മൂന്നാറിലായിരുന്നോ? ]

2:14 AM, September 18, 2006  
Blogger myexperimentsandme said...

ഹായ് നീലക്കുറിഞ്ഞി. നന്ദി ഒബി.

ഒന്നാം പടത്തില്‍ മുകളില്‍ മുന്‍പില്‍ കുടപിടിച്ച് ഒബി. ഒബിയുടെ പിറകില്‍ ഹിലാരി. അതിനു പിറകില്‍ ആരാണെന്ന് പിടികിട്ടിയില്ല. അങ്ങിനെയാണെങ്കില്‍ ഈ ഫോട്ടോ എടുത്തത് ആരായിരിക്കും?

ചുമ്മാ താണേ, ഒബി :)

2:17 AM, September 18, 2006  
Blogger Rasheed Chalil said...

ഒബീ ഞാനും ആദ്യമായി കാണുന്നു. അസ്സലായി

2:21 AM, September 18, 2006  
Blogger ലിഡിയ said...

12 വര്‍ഷം കാത്തു കാത്തിരിക്കുന്ന ഈ പൂക്കള്‍ തന്നെ പ്രണയത്തിന്റെയും കാത്തിരിപ്പിന്റെയും നോവിന്റെയും ഒക്കെ സാങ്കല്പിക ഭംഗിക്ക് മാറ്റ് കൂട്ടുന്നു അല്ലേ.

കാഴ്ചയിലുള്ള ഭംഗിയിലും അവയ്ക്കായുള്ള കാത്തിരിപ്പിന്നാണ് കൂടുതല്‍ നിറക്കൂട്ട് എന്നാണെനിക്ക് തോന്നിയിട്ടുള്ളത്.

-പാര്‍വതി.

2:29 AM, September 18, 2006  
Blogger Visala Manaskan said...

നീലക്കുറിഞ്ഞികള്‍. നന്ദി ഒബി.

(വക്കാരീ ഹഹ. എനിക്ക് തോന്നിയത് പൂടമ്മാന്‍ ഇരുന്ന അതേ ആവശ്യത്തിനായി ആരോ നില്‍ക്കുന്നതും കൂടെയുള്ള ആള്‍ അത് കാണാതിരിക്കാന്‍ തിരിഞ്ഞ് നില്‍ക്കുന്നതുമാണ്.)

2:32 AM, September 18, 2006  
Blogger കരീം മാഷ്‌ said...

നീലകുറിഞ്ഞിയെക്കുറിച്ചൊരുപാടു കേട്ടിട്ടുണ്ട്‌ കാണുന്നതു ഞാനും ആദ്യം.
വളരെ നന്ദി.
ഇനി അടുത്ത "പൂക്കല്‍" കാണാന്‍ ആരോക്കെയുണ്ടാവുമോ ആവോ?

2:34 AM, September 18, 2006  
Blogger myexperimentsandme said...

കണ്ടോ ഇതാണ് ബ്ലോഗിന്റെ ഗുണം. എന്തൊക്കെയാണെന്ന് എനിക്ക് തോന്നി. എന്തിനൊക്കെയാണെന്ന് വിശാലനും തോന്നി. ഇനി ഏതേതൊക്കെയാണെന്നും ആരാരൊക്കെയാണെന്നും ഓബിയൊന്ന് പറഞ്ഞ് കഴിഞ്ഞാല്‍ കേസ് ഡയറി പൂട്ടി കക്ഷത്തില്‍ വെക്കാം :)

ഒബി, പാവം. ഒരു കുറുഞ്ഞിപ്പടമിട്ടതിന്...ഓബീ, ശപിക്കരുതേ :)

2:37 AM, September 18, 2006  
Blogger കുഞ്ഞാപ്പു said...

ഇനി യിപ്പോ നീല ക്കുറിഞ്ഞി കണ്ടില്ലാ എന്ന ആ ഒരു സങ്കടം മാറിക്കിട്ടി,
ഇത്തരം മനോഹരങ്ങളും വിലപ്പെട്ടതുമായ ചിത്ര ശേഖരങ്ങള്‍ക്ക് സ്വാഗതം.

2:50 AM, September 18, 2006  
Blogger ജേക്കബ്‌ said...

കൊള്ളാം...

നീലക്കുറിഞ്ഞിയുടെ സീസണ്‍ എപ്പഴാ അവസാനിക്യാ?

3:22 AM, September 18, 2006  
Blogger മുല്ലപ്പൂ said...

ആമ്പട കേമാ,
വീക്കെന്റില്‍ വീട്ടില്‍ ആകെ തിരക്കു . പിന്നെ ഒരു കല്യാണോം കൂടണമ്ന്നു പറഞ്ഞിട്ടു !
ബ്ലോഗുണ്ടെങ്കില്‍ ഇങ്ങനേംചില ഗുണങ്ങള്‍ ;) സത്യം അറിയാതെ പുറത്തു വരും

നീലക്കുറിഞ്ഞികളെ മൂന്നാറില്‍ എത്താതെ, കാണിച്ചു തന്നതു കൊണ്ടു 'കഷമിച്ചിരിക്കുന്നു'.

അപൂര്‍വമായ ഫോട്ടോകള്‍. നന്ദി :)

3:26 AM, September 18, 2006  
Blogger Unknown said...

ഒബീ,
നല്ല ഫോട്ടോസ്! നന്ദി.

(ടിപ്പിക്കല്‍ മലയാളി ഓടോ കമന്റ്: ഓ.. എന്ത് കുറിഞ്ഞി? ഒക്കെ ഡൂപ്ലിക്കേറ്റാണെന്നേ) :-)

3:49 AM, September 18, 2006  
Blogger മുസാഫിര്‍ said...

ഒബി,
നന്ദി,
എനിക്കു കാണാന്‍ പറ്റാതെ പോയ കുറിഞ്ഞികള്‍ കാണിച്ചു തന്നതിന്.

5:16 AM, September 18, 2006  
Blogger Sreejith K. said...

ഒബീ, എന്റെ ഒരു സുഹൃത്ത് മൂന്നാറില്‍ കഴിഞ്ഞ ആഴ്ച ഹണിമൂണിനുപോയിരുന്നു. അപ്പോള്‍ അദ്ദേഹം എടുത്ത ചിത്രങ്ങള്‍ ഞാന്‍ ഇവിടെ ഇട്ടിട്ടുണ്ട്.

http://picasaweb.google.com/sreejithk2000/Neelakkurinji

7:54 AM, September 18, 2006  
Anonymous Anonymous said...

ഹായ്..അപ്പളിതാണൊ നീലക്കുറിഞ്ഞി?

നീലക്കുറിഞ്ഞീ കൂടും കൂട്ടി
സ്വപനം കണ്ട് മയങ്ങും പെണ്ണ്...എന്ന എങ്ങാണ്ട് ഒരു പാട്ടില്ലെ?

എന്താണ് ഈ നീലക്കുറിഞ്ഞി 12 കൊല്ലത്തില്‍ മാത്രം പൂക്കുന്നേന്ന് അറിയോ? എന്താ‍ണ് ഇതിന്റെ ആംഗലേയ നാമം? ഒന്ന് സേര്‍ച്ചാനാ.

9:16 AM, September 18, 2006  
Blogger Abdu said...

ഞാനിപ്പൊ ഒരു മഴ നനയുന്നു, സത്യം, ഇവിടെ ഈ മരുഭൂമിയിലെ പൊള്ളുന്ന ചൂടിലും വല്ലാത്തൊരൂഷ്മളത എന്നെ പൊതിയുന്നു, സത്യമാ‍യിട്ടും എനിക്കറിയില്ല ഞാനിപ്പൊഴനുഭവിക്കുന്ന വികാരങ്ങളെ വര്‍ണിക്കാന്‍,
നന്ദി ഒബീ,ഒരുപാടൊരുപാട്, നഷ്ടങ്ങളെ ഇങ്ങനെ വീണ്ടെടുത്തുതരുന്നതിന്, പ്രതീക്ഷകളെ ഇങ്ങനെ പൂവിടുവിപ്പിക്കുന്നതിന്, വെടുതെയെങ്കിലും

-അബ്ദു-

10:37 AM, September 18, 2006  
Blogger ജേക്കബ്‌ said...

നീലക്കുറിഞ്ഞി വിക്കിയിലുണ്ടല്ലോ ഇഞ്ച്യേച്ച്യേ

10:50 AM, September 18, 2006  
Blogger Sreejith K. said...

നീലക്കുറിഞ്ഞിയുടെ മലയാളം വിക്കിയുടെ ലിങ്ക് ഇതാ.

11:02 AM, September 18, 2006  
Blogger ഷാജുദീന്‍ said...

ചില ഉപദേശങ്ങള്‍
നീലക്കുറിഞ്ഞി കാണാന്‍ ഇരവികുളത്ത് പോകണം എന്ന് വാശി പിടിക്കേണ്ട. ഭയങ്കര തിരക്കാണ്.
കാന്തല്ലൂരില്‍ പോവുക. കുറിഞ്ഞി കാണാം, പിന്നെ പേരറിയാത്ത അനേകം പൂക്കള്‍ കാണാം ആകെ മനം കുളിര്‍ക്കാം. ഒരു തിരക്കുമില്ലെന്ന സമധാനമുണ്ട്.
മൂന്നാറില്‍ ഇന്നലെ വരെ നല്ല മഴയായിരുന്നു. ഇന്നത്തെ കാര്യം അറിയില്ല. ഒരു കാര്യം ഉറപ്പാണ്. ഭയങ്കര ട്രാഫിക് ജാമാണ്. താമസിക്കാനും ഇടം കിട്ടാന്‍ പ്രയാസം.

ജേക്കബ് അറിയാന്‍... ഡിസംബര്‍ വരെ കുറിഞ്ഞി ഉണ്ടാകും എന്നാണ കരുതുന്നത്. ചിലയിടത്ത് വാടിത്തുടങ്ങി എന്നും റിപ്പോര്‍ട്ടുണ്ട്.

ഇഞ്ഞി , kurinji.in സന്ദര്‍ശിക്കുമോ
പിന്നെ ഒരുകാര്യം: പാട്ട് എഴുതിയത് തെറ്റാണ്.
കാട്ടു കുറിഞ്ഞി പൂവുംചൂടീ സ്വപ്നം കണ്ടു മയങ്ങും പെണ്ണ് എന്നാണ് പാ‍ട്ട്

11:53 AM, September 18, 2006  
Blogger ജേക്കബ്‌ said...

സ്തുതിയേ നന്ദി .. ഈ കാന്തല്ലൂര്‍ എവിടെ ആണ്?

12:39 PM, September 18, 2006  
Blogger ഷാജുദീന്‍ said...

ജേക്കബ്
മൂന്നാറില്‍ നിന്ന് മറയൂര്‍ വഴി 44 കിലോമീറ്ററുണ്ട് കാന്തല്ലൂര്‍ക്ക്. മറയൂരില്‍ നിന്ന് തിരിഞ്ഞ് 14 കിലോമീറ്റര്‍ പോകണം. കാന്തല്ലൂരില്‍ നിന്ന് 27 കിലോമീറ്റര്‍ പോയാല്‍ ടോപ് സ്റ്റേഷനായി. കണ്ടിരിക്കേണ്ട സ്ഥലങ്ങളാണ് കാന്തല്ലൂരും ടോപ്സ്റ്റേഷനും

12:15 PM, September 19, 2006  
Blogger സ്നേഹിതന്‍ said...

ഹായ്... നീലകുറിഞ്ഞികളുടെ മാമാങ്കം!

നല്ല ചിത്രങ്ങള്‍.

4:04 PM, September 19, 2006  
Anonymous Anonymous said...

ഷാജുദ്ദീന്‍ മാഷേ,
നന്ദി ഫോര്‍ ദ ലിങ്ക്..

പിന്നെ ഈ നീലക്കുറിഞ്ഞി കാട്ടിലല്ലേ..അപ്പൊ ;)

6:55 PM, September 19, 2006  
Blogger മുല്ലപ്പൂ said...

This comment has been removed by a blog administrator.

9:34 PM, October 04, 2006  
Blogger മുല്ലപ്പൂ said...

“എന്താ ഇവിടെ ഒരു സദ്യവട്ടം”
“...”

“ചോദിച്ചതു കേട്ടില്ലേ, എന്താ ഇവിടെ വിശേഷം?”
“കൈ കഴുകി ഇരിക്കൂ‍. ഭക്ഷണം കഴിഞ്ഞിട്ടാവാം സംസാരം”

“പപ്പടം, പഴം, പായസം,പതിനാറു കൂട്ടം കറികള്‍. തുമ്പപ്പൂ തോല്‍ക്കും ചോറു .രസിച്ചു കഴിച്ചുട്ടോ. എന്നാല്‍ ഞാനിറങ്ങട്ടേ.”

“അല്ലാ വിശേഷം എന്താന്ന് അറിയണ്ടേ ?”
“ഓ. ഇനിയിപ്പോള്‍ അതറിഞ്ഞില്ലേലും കുഴപ്പമില്ല.”
“...”

“ആ വന്ന കാര്യം പറയാന്‍ മറന്നു. ഇനിയും ഒരുപാട് ജന്മദിനങ്ങള്‍ ആഘോഷിക്കുമാറാകട്ടെ”

9:37 PM, October 04, 2006  
Blogger Sreejith K. said...

ഒബീ, ജന്മദിനാശംസകള്‍. ഇത് പോലെ ഒരുനൂറ്‌ പിറന്നാളുകള്‍ ഇനിയും ആഘോഷിക്കാന്‍ യോഗമുണ്ടാകട്ടെ എന്നാശംസിക്കുന്നു. അപ്പോള്‍ പിറന്നാല്‍ ട്രീറ്റ് എപ്പോള്‍ തരും?

10:02 PM, October 04, 2006  
Blogger Obi T R said...

മുല്ലപ്പൂവേ, നന്ദി

ശ്രീജിത്തെ, ആശംസക്കു നന്ദി പക്ഷേ 100 വേണ്ടാ, ഇപ്പോള്‍ തന്നെ വയ്യതായിരിക്കുന്നു, ഇനി ഒരു നൂറു വര്‍ഷം, ചിന്തിക്കാനേ വയ്യ.

പിന്നെ ട്രീറ്റ്, അതു ഭാര്യയോട് ഒന്നു ചോദിക്കട്ടെ.

11:18 PM, October 04, 2006  

Post a Comment

Subscribe to Post Comments [Atom]

<< Home