Wednesday, November 29, 2006

ശീവേലി

മുല്ലപ്പൂ ഫോട്ടോസ് കാ‍ണിച്ചു കൊതിപ്പിച്ചതു കാരണം ഞാനും പോയി പൂര്‍ണ്ണത്രയീശനെ കാണാന്‍.
തിക്കി തിരക്കി അകത്തെത്തി ഫോട്ടോ എടുക്കാന്‍ ഒരു സ്ഥലവും കണ്ടെത്തി, നില്പുറപ്പിച്ചു. ആ സമയം ഫോട്ടോയെടുക്കാനുള്ളതിനേക്കാള്‍ താല്പര്യം മേളം കേള്‍ക്കാന്‍ ആയിരുന്നു. അമ്പലത്തില്‍ പോയതിന്റെ തെളിവ് വീട്ടില്‍ ഹാജരാക്കാന്‍ കുറച്ചു ഫോട്ടോസ് എടുത്തു. ഒന്നും ഇഷ്ടപ്പെട്ടില്ല. മുല്ലപ്പൂവിന്റെ കൊടിയേറ്റം കണ്ടിട്ട്, ആരൊക്കെയോ പതിനഞ്ച് ആനയെ കണ്ടില്ലാ‍ന്നു പറയുന്നതു കേട്ടു. എന്നാല്‍ പിന്നെ പതിനഞ്ചെണ്ണത്തിനെ ഇവിടെ അണി നിരത്താം എന്നു കരുതി.


ദാ എഴുന്നള്ളത്ത് തുടങ്ങുകയായി



എല്ലാരും എത്തി





മേളം കൊഴുക്കുകയായി



ഇതിനു ആലവട്ടം എന്നല്ലേ പറയുന്നേ? എനിക്കിതങ്ങിഷ്ടമായി. ഒരെണ്ണം വാങ്ങി സ്വീകരണമുറി അലങ്കരിക്കണം.



ആനപ്പുറത്തിരുന്നൊരു പയ്യാരം

4 Comments:

Blogger Obi T R said...

മുല്ലപ്പൂവിന്റെ പതിനഞ്ച് ആനയെ ഞാനിവിടെ അണിനിരത്തി.
എറണാകുളത്തെത്തിയിട്ട് ആറു വര്‍ഷം ആകാന്‍ പോകുന്നെങ്കിലും ആദ്യമായാണു പൂര്‍ണ്ണത്രയീശനെ കാണാന്‍ പോയത്. അദ്ദേഹം ഉത്സവത്തിന്റെ തിരക്കിലായതു കാരണം വിശേഷങ്ങളൊന്നും പറയാന്‍ പറ്റിയില്ല, തിരക്കു കഴിഞ്ഞു ഒന്നൂടെ പോണം.

7:48 PM, November 29, 2006  
Blogger മുല്ലപ്പൂ said...

വിഘ്നേശ്വരാ,
നാളികേരം എന്റെ വക.
എനിക്കു ഫോട്ടം നന്നായി പിടിക്കാന്‍ പറ്റിയില്ല എങ്കിലും ചിലരെ ഒക്കെ inspire (ഇതിനു മലയാളം എന്തോന്നു ?)പറ്റിയല്ലോ. മതി അതുമതി :).

8:10 PM, November 29, 2006  
Blogger സു | Su said...

ഗുരുവിന്റെ തലയില്‍ നാളികേരം ഉടയ്ക്കൂ. മുല്ലപ്പൂവിന്റെ. ;)

നന്നായിട്ടുണ്ട് ഒബീ ചിത്രങ്ങള്‍.

2:36 AM, November 30, 2006  
Blogger myexperimentsandme said...

കൊള്ളാമല്ലോ ഓബീറ്റീറ്റീയാറേ :)

ഇതൊക്കെ കാണുന്നത് ഇപ്പോള്‍.

12:34 PM, June 04, 2007  

Post a Comment

Subscribe to Post Comments [Atom]

<< Home