Wednesday, November 29, 2006

ശീവേലി

മുല്ലപ്പൂ ഫോട്ടോസ് കാ‍ണിച്ചു കൊതിപ്പിച്ചതു കാരണം ഞാനും പോയി പൂര്‍ണ്ണത്രയീശനെ കാണാന്‍.
തിക്കി തിരക്കി അകത്തെത്തി ഫോട്ടോ എടുക്കാന്‍ ഒരു സ്ഥലവും കണ്ടെത്തി, നില്പുറപ്പിച്ചു. ആ സമയം ഫോട്ടോയെടുക്കാനുള്ളതിനേക്കാള്‍ താല്പര്യം മേളം കേള്‍ക്കാന്‍ ആയിരുന്നു. അമ്പലത്തില്‍ പോയതിന്റെ തെളിവ് വീട്ടില്‍ ഹാജരാക്കാന്‍ കുറച്ചു ഫോട്ടോസ് എടുത്തു. ഒന്നും ഇഷ്ടപ്പെട്ടില്ല. മുല്ലപ്പൂവിന്റെ കൊടിയേറ്റം കണ്ടിട്ട്, ആരൊക്കെയോ പതിനഞ്ച് ആനയെ കണ്ടില്ലാ‍ന്നു പറയുന്നതു കേട്ടു. എന്നാല്‍ പിന്നെ പതിനഞ്ചെണ്ണത്തിനെ ഇവിടെ അണി നിരത്താം എന്നു കരുതി.


ദാ എഴുന്നള്ളത്ത് തുടങ്ങുകയായി



എല്ലാരും എത്തി





മേളം കൊഴുക്കുകയായി



ഇതിനു ആലവട്ടം എന്നല്ലേ പറയുന്നേ? എനിക്കിതങ്ങിഷ്ടമായി. ഒരെണ്ണം വാങ്ങി സ്വീകരണമുറി അലങ്കരിക്കണം.



ആനപ്പുറത്തിരുന്നൊരു പയ്യാരം