Monday, June 11, 2007

വേദന

കുറേ ദിവസമായി എന്തൊക്കെയോ സങ്കടങ്ങള്‍
പ്രീയപ്പെട്ട എന്തോ ഒന്നു നഷ്ടപ്പെടാന്‍ പോകുന്ന വേദന
മരണത്തെപറ്റിയുള്ള ഓര്‍മ്മപെടുത്തലുകള്‍ പല ദിക്കുകളില്‍ നിന്നും
ഈ മഴകുളിരിലും മൂടി പുതച്ചുറങ്ങാന്‍ കഴിയുന്നില്ലെല്ലോ
നടക്കുമ്പോള്‍ കാലിടറുന്നുവോ?
ഇതു കുറിക്കുമ്പോള്‍ പോലും കണ്ണുകള്‍ നിറയുന്നുവോ?

Monday, June 04, 2007

എല്‍ കെ ജി

കുമാറേട്ടന്റേം, ദേവേട്ടന്റേം പോസ്റ്റുകള്‍ കണ്ടപ്പോളാണു, എന്റെ എല്‍ കെ ജി ക്ലാസ്സ്ഫോട്ടോ ഈയിടെ പത്രത്തില്‍ വന്നതു അന്ന് കൂടെഉണ്ടായിരുന്നു ഒരു കൂട്ടുകാരന്‍ അയച്ചു തന്നത് കയ്യില്‍ ഉണ്ടെല്ലോ എന്നോര്‍ത്തത്.ഈ ഫോട്ടോയില്‍ നോക്കുമ്പോള്‍ അന്നതെ അധ്യാപകരേക്കാളും ഓര്‍മ്മയില്‍ മുന്നിട്ട് നില്‍ക്കുന്നതു ആയ ആയിരുന്ന സരസ്വതി ചേച്ചിയാണ്.

എല്‍ കെ ജി യില്‍ ഒന്നിച്ചുണ്ടായിരുന്നു എല്ലരുടെം ലിസ്റ്റും അവരുടെ അന്നത്തെ അഡ്രസ്സുമായി എല്ലാരും ഒന്നിച്ചു കൂടുന്നതും സ്വപനം കണ്ടിരിക്കുവാണ്, ഞാനും എന്റെ ഒന്നു രണ്ടു സുഹൃത്തുക്കളും.

Wednesday, November 29, 2006

ശീവേലി

മുല്ലപ്പൂ ഫോട്ടോസ് കാ‍ണിച്ചു കൊതിപ്പിച്ചതു കാരണം ഞാനും പോയി പൂര്‍ണ്ണത്രയീശനെ കാണാന്‍.
തിക്കി തിരക്കി അകത്തെത്തി ഫോട്ടോ എടുക്കാന്‍ ഒരു സ്ഥലവും കണ്ടെത്തി, നില്പുറപ്പിച്ചു. ആ സമയം ഫോട്ടോയെടുക്കാനുള്ളതിനേക്കാള്‍ താല്പര്യം മേളം കേള്‍ക്കാന്‍ ആയിരുന്നു. അമ്പലത്തില്‍ പോയതിന്റെ തെളിവ് വീട്ടില്‍ ഹാജരാക്കാന്‍ കുറച്ചു ഫോട്ടോസ് എടുത്തു. ഒന്നും ഇഷ്ടപ്പെട്ടില്ല. മുല്ലപ്പൂവിന്റെ കൊടിയേറ്റം കണ്ടിട്ട്, ആരൊക്കെയോ പതിനഞ്ച് ആനയെ കണ്ടില്ലാ‍ന്നു പറയുന്നതു കേട്ടു. എന്നാല്‍ പിന്നെ പതിനഞ്ചെണ്ണത്തിനെ ഇവിടെ അണി നിരത്താം എന്നു കരുതി.


ദാ എഴുന്നള്ളത്ത് തുടങ്ങുകയായിഎല്ലാരും എത്തി

മേളം കൊഴുക്കുകയായിഇതിനു ആലവട്ടം എന്നല്ലേ പറയുന്നേ? എനിക്കിതങ്ങിഷ്ടമായി. ഒരെണ്ണം വാങ്ങി സ്വീകരണമുറി അലങ്കരിക്കണം.ആനപ്പുറത്തിരുന്നൊരു പയ്യാരം

Monday, September 18, 2006

നീല കുറിഞ്ഞിനീല കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍
നിന്നെ പ്രതീക്ഷിച്ചു നിന്നു
ഒരു കൃഷ്ണ തുളസിക്കതിരുമായി നിന്നെ
ഞാനിന്നും പ്രതീക്ഷിച്ചു നിന്നു
നീയിതു കാണാതെ പോകയോ
നീയിതു ചൂടാതെ പോകയോ...

(Lyrics: Jayakumar, Movie: Neelakadampu)


Thursday, September 14, 2006

ആമ്പല്‍ പൂവ്

വക്കാരിയുടെ ആമ്പലാണോ താമരയാണോ എന്നു മനസ്സിലാകാത്ത ഫോട്ടോ കണ്ടു ആകെ കണ്‍ഫൂഷനടിച്ചിരിക്കുകയായിരുന്നു. അങ്ങിനെയിരിക്കുമ്പോളാണ് (ഏങ്ങിനെയന്നു ചോദിക്കരുതു, അങ്ങിനെ തന്നെ), ഇന്നലെ കുറച്ചാമ്പല്‍ പൂക്കള്‍ കണ്ടതു, കയ്യില്‍ കാമറ ഉണ്ടായിരുന്നതു കാരണം അപ്പോള്‍ തന്നെ രണ്ടുമൂന്നുനാലു ഫോട്ടോ അങ്ങു ക്ലിക്കി.


Sunday, June 04, 2006

ഞാനും എന്റെ (സുന്ദരമായ)പേരും

ഞാന്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന സമയം

യൂണിവേഴ്സിറ്റിയില്‍ ഇലക്ഷന്‍ നടക്കുന്നു, ഞാനും ഒരു സ്ഥാനാര്‍ത്ഥി ആയിരുന്നു ആ ഇലക്ഷനില്‍. വോട്ടെടുപ്പു ദിവസം അവിടെ ഉണ്ടായിരുന്ന ഒരു പോലിസുകാരന്‍ പാനല്‍ ലിസ്റ്റ്‌ എടുത്തു നോക്കുന്നു, chairman - jayakumar k p, vise chairman - amrutha k adiyodi, general secretary - Obi T R അദ്ദേഹം ആ ലിസ്റ്റില്‍ സൂക്ഷിച്ചു നോക്കുന്നു, വീണ്ടും നോക്കുന്നു, എന്നിട്ടു വായന നിര്‍ത്തി തൊട്ടടുത്തു നിന്ന ജയകുമാറിനോട്‌, ഇതു പേരാണോ അതൊ ഇനിഷ്യല്‍സ്‌ ആണോ?

ജോലിക്കു വേണ്ടിയുള്ള ആദ്യത്തെ ഇന്റര്‍വ്യൂ കഴിഞ്ഞപ്പോള്‍

ആരുടെയൊക്കെയൊ ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ അദ്യത്തെ ഇന്റര്‍വ്യൂന്‌ തന്നെ എനിക്കു ജോലി കിട്ടി. ഓഫീസില്‍ സെലക്ഷന്‍ കിട്ടിയവരുടെ ലിസ്റ്റ്‌ ഇട്ടു. അതില്‍ എന്റെ പേരു മാത്രം മുഴുവന്‍ capsല്‍ OBI T R പലരും ചോദിച്ചത്രെ ഇതെന്തോന്നു പേര്‌!

ഒത്തിരി ഒത്തിരി ആഗ്രഹിച്ച ലക്ഷദ്വീപ്‌ യാത്രക്ക്‌

കുറേക്കാലം മനസ്സില്‍ കൊണ്ടു നടന്ന ആഗ്രഹമായിരുന്നു ലക്ഷദ്വീപില്‍ പോവുക എന്നതു്‌. രണ്ടു മൂന്നു സുഹൃത്തുക്കള്‍ കൂടി തയ്യാറായപ്പോള്‍ ആ ആഗ്രഹം അങ്ങു സാധിച്ചേക്കാം എന്നു തീരുമാനിച്ചു. ടിക്കറ്റിനു വേണ്ടി ആപ്പ്ലിക്കേഷന്‍ ഒക്കെ കൊടുത്തു, എന്റെ ഫോറം കണ്ടിട്ടു അവിടെയുള്ള ഒരു മാന്യദേഹം, ഇതെന്തോന്നാ Obi എന്നോ? ഇങ്ങനെ ഒന്നും ആര്‍ക്കും പേരിടില്ല എന്നും പറഞ്ഞു അദ്ദേഹം Obiക്ക്‌ മുന്നില്‍ ഒരു G ഉം b താഴേക്ക്‌ നീട്ടി p ഉം ആക്കി.. അങ്ങിനെ ഞാന്‍ Gopi ആയി. ആ പേരും വെച്ച്‌ ലക്ഷദ്വീപില്‍ പോയി വന്നു.

ഈ ബൂലോഗത്തില്‍ എത്തിയപ്പോള്‍

ഈ വിശാലമായ ബൂലോഗത്തില്‍ എത്തിയപ്പോള്‍ ആദ്യം വായിച്ചു തുടങ്ങിയത്‌ ശ്രീജിത്തിന്റെ മണ്ടത്തരങ്ങള്‍. അതില്‍ എതോ ഒന്നു വായിച്ചു കമന്റ്‌ കൊടുത്തു, ദാ വരുന്നു ശ്രീജിത്തിന്റെ മറുപടി കമന്റ്‌ ഒ ബി ഐ റ്റി ആര്‍ എന്നും വിളിച്ചോണ്ട്‌.

അവസാനം ഒരു പെണ്ണു കിട്ടിയപ്പോള്‍

കുറേക്കാലം തിരഞ്ഞു കല്യാണം കഴിക്കാന്‍ വേണ്ടി ഒരു പെണ്ണിനെ കണ്ടു പിടിച്ചപ്പോള്‍ ദാ കിടക്കുന്നു.. ആ കുട്ടീടെ പേരു hilary, ഇപ്പോള്‍ എല്ലാരുടേം ചോദ്യം ഇതെന്തോന്ന്‌ പേരാന്ന്‌.. ഞാന്‍ എന്തു പറയാനാ. അവസാനം ഒരുത്തരം കണ്ടു പിടിച്ചു obi എന്ന പേരിന്‌ hilary ഒക്കെ മതി, നല്ല ചേര്‍ച്ചയാന്ന്‌.

Thursday, May 25, 2006

പാവലും പയറുംനമ്മുടെ തൊടിയില്‍ നമ്മള്‍ നട്ടു വെള്ളം ഒഴിച്ചു വളര്‍ത്തിയ പാവലും പടവലവും വെള്ളരിയും പയറും ഒക്കെ പൂവിട്ടും കായ പിടിച്ചും കിടക്കുന്നതു കാണുമ്പോള്‍ മനസ്സിനു ഒരു കുളിര്‍മ്മയാണു. അമ്മ അതു കറി വെച്ചു തരുമ്പോള്‍ പറയുകയും വേണ്ട.